Saturday 12, Apr 2025

728x90 AdSpace

Latest News

Anonymous തിരുവനന്തപുരം മ്യൂസിയത്തിലെ അനാകോണ്ടകളെ അടുത്ത മാസം കാണാം

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 10ന് തലസ്ഥാന നഗരത്തില്‍ കുറച്ച് അതിഥികള്‍ എത്തിയിരുന്നു. ശ്രീലങ്കയിലെ ദെഹിവാലാ സൂവില്‍ നിന്നും ഏഴ് അനകോണ്ടകളാണ് കേരളത്തില്‍ ആ ദിവസം എത്തിയത്. ഇവരുടെ വരവോടെ രാജ്യത്ത് അനകോണ്ടയുള്ള നാലാമത്തെ മൃഗശാലയായി തിരുവനന്തപുരം മൃഗശാല മാറി.

മൂന്ന് വയസ്സ് പ്രായമുള്ള ഏഴ് ഗ്രീന്‍ അനകോണ്ടകളെയാണ് ഇവിടെ എത്തിച്ചിട്ടുള്ളത്.മറ്റ് ജീവികളെ അപേക്ഷിച്ച് ഇവയ്ക്ക് കൂടുതല്‍ പരിചരണം ആവശ്യമാണ്. 27 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വേണം ഇവയ്ക്ക് കഴിയാന്‍. ഇതിനായി കൂളര്‍ അടക്കമുള്ള സൗകര്യങ്ങളുമായി പ്രത്യേക കൂട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.അനാകോണ്ടകള്‍ക്ക് പത്തു വയസ്സാകുമ്പോളേക്കും 250 കിലോയോളം ഭാരം വരും. ഇവ വലുതാകുന്ന മുറയ്ക്ക് കൂടുകളും വലുതാക്കണം.

നിലവില്‍ ഇവയെ വെള്ളത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. പരസ്പരം കൊന്നു തിന്നാനുള്ള സാധ്യതയുള്ളതിനാല്‍ ഇവയെ ഒരുമിച്ചിടാനാകില്ല. ഭക്ഷണമായി കോഴിക്കുഞ്ഞുങ്ങളെയാണ് നല്‍കുന്നത്. പടം പൊഴിക്കുന്ന കാലമായതിനാല്‍ ഇവയില്‍ രണ്ടെണ്ണത്തിന് ഭക്ഷണം ആവശ്യമില്ല. ഇതു വരെ നടത്തിയ പരിശോധനകളില്‍ അനകോണ്ടകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇവിടെയുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതു വരെ ഇവയെ പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ടാകില്ല. ഒരു മാസത്തിനകം ഇവയെ കാണാനാകുമെന്നാണ് മൃഗശാലാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
  • Blogger Comments
  • Facebook Comments
Item Reviewed: തിരുവനന്തപുരം മ്യൂസിയത്തിലെ അനാകോണ്ടകളെ അടുത്ത മാസം കാണാം Rating: 5 Reviewed By: Unknown