ഇരുന്ന് ജോലി ചെയുന്നവരുടെയെല്ലാം പ്രധാന ശത്രുവാണ് നടുവേദന.
പ്രായഭേദമന്യേ എല്ലാവരും ഇതിന് ഇരകളാകുന്നു. നിരന്തരമുളള നടുവേദന കാരണം
ദൈനംദിന ജോലികൾ പോലും ചെയ്യാനാവാതെ കഴിയുന്ന ആളുകളും നിരവധിയാണ്.
നടുവേദനയുള്ളവർ ആയാസമുണ്ടാക്കുന്ന രീതിയിലുള്ള ജോലികൾ ഒഴിവാക്കുന്നത്
നല്ലതാണ്. ദിവസേനയുള്ള വ്യായാമം, പോഷക സമ്പുഷ്ടമായ ഭക്ഷണം എന്നിവ കൃത്യമായി
പാലിക്കുന്നതിലൂടെ സാധാരണമായ നടുവേദന അകറ്റി നിർത്താൻ സാധിക്കും.
നടുവേദന അസഹനീയമാകുമ്പോൾ ആളുകൾ ഡോക്ടറെ സന്ദർശിക്കാറാണ് പതിവ്. എന്നാൽ
ശരിയായ പരിചരണത്തിലൂടെ അധികം പ്രയാസമില്ലാതെ തന്നെ നടുവേദന
പരിഹരിക്കാനാകും. ഇതാ ചില നാടൻ പൊടിക്കൈകൾ
1. കർപ്പൂരപ്പച്ച ഇല ഇടിച്ചു പിഴിഞ്ഞ് നല്ലെണ്ണയിൽ കാച്ചി ഒരു ഔൺസു വീതം തേൻ ചേർത്ത് ദിവസവും കുടിക്കുക.
2. ആവണ്ണക്കെണ്ണയും കരിനൊച്ചിയില നീരും സമം ചേർത്ത് സേവിക്കുക.
3. ഉലുവ വറുത്തുപൊടിച്ച് കാപ്പിയിൽ ചേർത്ത് പതിവായി കുടിക്കുക.
4. മൂക്കാത്ത 20 വെണ്ടയ്ക്ക ചെറുതായി നുറുക്കി ,ഒരിടങ്ങഴി വെളളമൊഴിച്ച്
ആവി പോകാതെ ചെറുതീയിൽ വേവിച്ചു വറ്റിച്ച് നാഴികയാക്കി പിഴിഞ്ഞരിച്ച്,
ചുവനുളളിയും നെയ്യും ജീരകപ്പൊടിയും ചേർത്തു രണ്ട് നേരം വീതം പതിവായി
കഴിക്കുക.
5. മുളയിലനീരും സമം അരിക്കാടിയും തിളപ്പിച്ച് നടുവിൽ തേയ്ക്കുക.
6. ചുക്ക്, അമൃത് എന്നിവ കഷായം വച്ച് തിപ്പലിപ്പൊടിയും ആവണക്കെണ്ണയും ചേർത്ത് സേവിക്കുക.
7. ധന്യാമ്ലം ചൂടാക്കി ആവി പിടിയ്ക്കുകയും അതുകൊണ്ട് ധാര ചെയ്യുകയും ചെയ്യുക.
നടുവേദന അകറ്റാൻ നാടൻ ചികിത്സ | back pain cure, ayurvedic cure for back pain, mallu health magazine, malayalam ayurvedic health tips magazine, back pain ayurvedic homely treatment