കൊച്ചി: രാജ്യത്തെമ്പാടുമുള്ള സ്റ്റാർട്ടപ്പുകളെ
സഹായിക്കുന്നതിനായി കേന്ദ്രസർക്കാർ ഇലക്ട്രോണിക് ഡവലപ്‌മെന്റ് ഫണ്ട്
രൂപീകരിക്കുമെന്ന് കേന്ദ്ര കമ്യൂണിക്കേഷൻ ഐടി വകുപ്പു മന്ത്രി രവിശങ്കർ
പ്രസാദ് പറഞ്ഞു. സംരംഭകത്വത്തെ പ്രോൽസാഹിപ്പിക്കാനായി മറ്റു സംസ്ഥാനങ്ങളും
കേരളത്തിന്റെ സ്റ്റാർട്ടപ്പ് വില്ലേജിനെ മാതൃകയാക്കണമെന്ന് അദ്ദേഹം
കളമശ്ശേരിയിൽ സ്റ്റാർട്ടപ്പ് വില്ലേജ് സന്ദർശിച്ചശേഷം ആവശ്യപ്പെട്ടു.
ഐടിയിലെ സംരംഭകത്വത്തെ പ്രോൽസാഹിപ്പിക്കാനായി ഐടി, ഇലക്ട്രോണിക്‌സ്,
മാനുഫാക്ച്വറിംഗ് മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് എയ്ഞ്ചൽ ഫണ്ട് നൽകി
സർക്കാരിന്റെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഇലക്ട്രോണിക് ഡവലപ്‌മെന്റ് ഫണ്ട്
എന്ന ആശയത്തിന് കേന്ദ്രം രൂപംകൊടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളം ഇക്കാര്യത്തിൽ വളരെ നല്ല പ്രവർത്തനമാണ് നടത്തുന്നത്. ഡിജിറ്റൽ
മേഖലയിലെ വിടവുകൾ നികത്താനായി മോദി സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ
പദ്ധതിയാണ് ‘ഡിജിറ്റൽ ഇന്ത്യ’ എന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. അടുത്ത
നാലഞ്ചു വർഷത്തിനകം ഇന്ത്യയുടെ രൂപം മാറ്റിമറിക്കാൻ ഇതിലൂടെ സാധിക്കും.
രാജ്യത്തെമ്പാടുമുള്ള രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളെ ദേശീയ ഒപ്ടിക്കൽ
ഫൈബർ ശൃംഖല വഴി ബന്ധിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളം ഇത്
നന്നായി ചെയ്യുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ സംസ്ഥാനത്തെ
എല്ലാ ഗ്രാമപഞ്ചായത്തുകളും ഈ ശൃംഖലയുടെ ഭാഗമാകും. ഇഎഡ്യൂക്കേഷൻ, ഇ
കൊമേഴ്‌സ്, ഇ ഹെൽത്ത് എന്നിവ ഇതിലൂടെയായിരിക്കും ഇനി മുന്നോട്ടുപോകുകയെന്ന്
അദ്ദേഹം പറഞ്ഞു.
സ്റ്റാർട്ടപ്പ് വില്ലേജിന്റെ പ്രവർത്തനത്തെപ്പറ്റിയും കേരളത്തിലെ
വളർന്നുവരുന്ന സ്റ്റാർട്ടപ്പ് പ്രവർത്തനാന്തരീക്ഷത്തെപ്പറ്റിയും സംസ്ഥാന
ഐടി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്.കുര്യനും
സ്റ്റാർട്ടപ്പ് വില്ലേജ് സിഇഒ പ്രണവ് കുമാർ സുരേഷും മന്ത്രിക്ക്
വിശദീകരിച്ചു നൽകി.
സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ ഫണ്ട് രൂപീകരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി | it news in malayalam, malayalam it magazine, strtup guidline sin kerala, kerala it startup business