നാം സ്ഥിരമായി
ഭക്ഷണത്തിലുൾപ്പെടുത്താറുള്ള ചുവന്നുള്ളി ഒരു ഔഷധം കൂടിയാണ്. ക്യാൻസർ
ഉൾപ്പെടെയുള്ള പല രോഗങ്ങലെയും ചെറുക്കാൻ ചുവന്നുള്ളി അത്യുത്തമമാണ്.
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്നറിഞ്ഞോളൂ.
* തേൾ പോലെയുളള വിഷജന്തുക്കൾ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളിൽ കടിയേറ്റ ഭാഗത്ത് ചുവന്നുള്ളിനീര് പുരട്ടുന്നത് ഏറെ ഗുണംചെയ്യും.
* ചുവന്നുള്ളിനീരും ഇഞ്ചിനീരും തേനും ചേർത്ത് കഴിക്കുന്നത് പനി, ചുമ, ശ്വാസംമുട്ടൽ, കഫക്കെട്ട് എന്നിവയെ ശമിപ്പിക്കും.
* ചുവന്നുള്ളിനീര് എരുക്കിലയിൽ തേച്ച് വാട്ടി പിഴിഞ്ഞ് നന്നായി
അരിച്ചെടുത്ത് ചെറുചൂടോടുകൂടി ചെവിയിൽ നിറുത്തുന്നത് ചെവിവേദനയ്ക്കും
കേൾവിക്കുറവിനും നല്ലതാണ്.
* ചുവന്നുള്ളി ചതച്ച് ഇടയ്ക്കിടെ മണപ്പിക്കുന്നത് മോഹാലസ്യം, തലവേദന, ജലദോഷം എന്നീ അവസ്ഥകളിൽ നല്ലതാണ്.
* ചുവന്നുള്ളി വെള്ളത്തിൽ തിളപ്പിച്ച് ചെറുചൂടോടുകൂടി സേവിക്കുന്നത് ആർത്തവവസംബന്ധമായ നടുവേദനക്ക് ഫലപ്രദമാണ്.
* കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനായി ചുവന്നുള്ളിനീരും നാരങ്ങാനീരും ചേർത്ത് കഴിക്കാവുന്നതാണ്.
* ചുവന്നുള്ളിനീരും കടുകെണ്ണയും സമാസമം ചേർത്ത് പുരട്ടുന്നത് വാതസംബന്ധമായ നീർക്കെട്ടും വേദനയും അകറ്റും.
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങൾ |Onion medicinal value, malayalam ayurvedic medicinal magazine, kerala ayurvedic medical journal magazine online, red onion medicinal values in malayalam