കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുമ്പോൽ ഉണ്ടാകുന്ന ഒരു പ്രധാന
പ്രശ്‌നമാണ് മുഖക്കുരു. ഈ സമയത്തുണ്ടാകുന്ന ഹോർമോണുകളുടെ
ഏറ്റക്കുറച്ചിലുകളാണ് ഇതിന് മുഖ്യ കാരണം. ആൺ, പെൺ വ്യത്യാസമില്ലാതെ 14
വയസ്സു മുതൽ 40 വയസ്സുവരെയുളളവരിലാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്.
മുഖക്കുരു മുഖത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നതിനോടൊപ്പം,
ആത്മവിശ്വാസവും കുറക്കുന്നു. പല കൗമാരക്കാരിലും ഒരു നീറുന്ന പ്രശ്‌നമായി
മാറുകയാണിത്.
മുഖക്കുരു അകറ്റാൻ ചില നാടൻ വഴികൾ
1. ഓറഞ്ചുനീരും സമം ചെറുതേനും യോജിപ്പിച്ച് മുഖത്തു പുരട്ടിയ ശേഷം അരമണിക്കുർ കഴിഞ്ഞ് കഴുകിക്കളയുക.
2. പച്ചമഞ്ഞളും വേപ്പിലയും അരച്ച് മുഖത്ത് പുരട്ടുക.
3. തേങ്ങ വെളളം കൊണ്ട് മുഖം കഴുക്കുകയും ഉളളിൽ കഴിക്കുകയും ചെയ്യുക. നിത്യവും ഇത് ആവർത്തിക്കുക.
4. വെളുത്തുളളി സുർക്കയിലരച്ച് പുരട്ടുക. മുഖക്കുരു ശമിക്കും.
5. തുളസിയില പച്ചമഞ്ഞൾ ചേർത്ത് അരച്ച് മുഖത്ത് പുരട്ടുക.
6. കുങ്കുമപ്പൂവരച്ച് തേങ്ങാപ്പാലിൽ ചാലിച്ച് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറും.
7. ദിവസവും കാലത്ത് പാലിന്റെ പാടയും മഞ്ഞളും ചേർത്ത് പുരട്ടുക.
8. ജീരകം, കരിംജീരകം, എളള്, വെളുത്ത കടുക് എന്നിവ സമം എടുത്ത് പശുവിൻ പാലിൽ അരച്ചശേഷം മുഖത്ത് തേക്കുക. കണ്ണിൽ വീഴരുത്.